---
title: "അനധികൃത സ്പാകൾക്കെതിരെ 'ഓപ്പറേഷൻ സ്പാ'; നടപടി കർശനമാക്കി പോലീസ്"
english_title: "Operation Spa Launched in Kerala: Strict Action Against Illegal Spas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387724/Operation Spa, Kerala Police, Illegal Spas Kerala, Kerala Crime News, Shop and Establishment Act, Police Crackdown Kerala"
published_at: "2026-10-19T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5bdb3016e8_spa.jpg"
keywords: ["Operation Spa", "Illegal Spas Kerala", "Kerala Crime News"]
---

# അനധികൃത സ്പാകൾക്കെതിരെ 'ഓപ്പറേഷൻ സ്പാ'; നടപടി കർശനമാക്കി പോലീസ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ പോലീസ് നടപടി കടുപ്പിച്ചു. 'ഓപ്പറേഷൻ സ്പാ' എന്ന പേരിൽ സമഗ്ര അന്വേഷണവും പരിശോധനയും ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ലൈസൻസോ മതിയായ മാനദണ്ഡങ്ങളോ പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും കുറ്റക്കാരായ ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ പോലീസ് നടപടി കടുപ്പിച്ചു. 'ഓപ്പറേഷൻ സ്പാ' എന്ന പേരിൽ സമഗ്ര അന്വേഷണവും പരിശോധനയും ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ലൈസൻസോ മതിയായ മാനദണ്ഡങ്ങളോ പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും കുറ്റക്കാരായ ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മറവിലാണ് സംസ്ഥാനത്ത് പല സ്പാകളും പ്രവർത്തിക്കുന്നത്. എന്നാൽ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെക്കുറിച്ചോ അവിടെ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചോ വ്യക്തമായ വിവരങ്ങളില്ലാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും പെൺകുട്ടികളെ എത്തിച്ച് ജോലി ചെയ്യിപ്പിക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതികൾ വ്യാപകമായി ലഭിച്ചിട്ടുണ്ട്.

കൂടാതെ, ഇത്തരം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പുകളും ആളുകളെ കബളിപ്പിക്കലും നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനായി കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം പോലീസ് വ്യാപക പരിശോധനകൾ നടത്തി. റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387724/Operation Spa, Kerala Police, Illegal Spas Kerala, Kerala Crime News, Shop and Establishment Act, Police Crackdown Kerala)